കൊല്ലം: നീണ്ടകരയില്‍ ഗര്‍ഭിണിയെയും പോലീസുകാരനെയും മദ്യലഹരിയില്‍ സിപിഎം കൗണ്‍സിലര്‍ മര്‍ദിച്ചു.
നീണ്ടകര പഞ്ചായത്ത് വാര്‍ഡ് കൗണ്‍സിലര്‍ അന്തോനിയും സംഘവുമാണ് അക്രമം നടത്തിയത്.
വ്യാഴാഴച് വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം അന്തോനിയും സംഘവും ആക്രമിച്ചു. ഗര്‍ഭിണിയായ സ്ത്രീയെ സംഘം ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്നു പോലീസെത്തി സംഘത്തെ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും മര്‍ദനമേറ്റ ഗര്‍ഭിണിയെ ആശുപത്രിയിലാക്കുകയും ചെയ്തു.
സ്റ്റേഷനിലെത്തിച്ച അന്തോനിയും സംഘവും പോലീസുകാരെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. നീണ്ടകര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കാണു മര്‍ദനമേറ്റത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമി സംഘം അസഭ്യം പറഞ്ഞു.