മധുവിന് കോടതിയിൽ നിന്ന് നീതി ലഭിച്ചോ എന്ന് സംശയം: സികെ ശശീന്ദ്രൻ

കൽപ്പറ്റ: അട്ടപ്പാടി മധു വധക്കേസിൽ കോടതിയിൽ നീതി ലഭിച്ചോ എന്ന് സംശയം പ്രകടപിച്ച് സി കെ ശശീന്ദ്രൻ രംഗത്ത്. നിരപരാധിയായ ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം എൽ എയുമായ സി കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടത്. സർക്കാരിൻറെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമർപ്പിക്കുകയും, കൂറുമാറിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുപോലും കോടതിയുടെ ഭാഗത്ത് നിന്ന് നീതി ലഭിച്ചോയെന്നാണ് സംശയമെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

സി കെ ശശീന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്

അട്ടപ്പാടി മധു വധക്കേസിൽ വിചാരണ കഴിഞ്ഞ്‌ പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കയാണ്. സർക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമർപ്പിക്കുകയും, കൂറുമാറിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുപോലും നിരപരാധിയായ ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ ഈ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Top