പാനൂര്‍: സി.പി.എം നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ ഒ.കെ വാസുവിന്റെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
വാസുവിന്റെ മൂത്ത മകന്‍ ഒ.കെ ശ്രീജിത്താണ് ബി.ജെ.പി പാനൂരില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഇന്നലെ വൈകിട്ട് പൊയിലൂരില്‍ നടന്ന പരിപാടിയിലാണ് ശ്രീജിത്തും കുടുംബാംഗങ്ങളും ബി ജെ പിയില്‍ ചേര്‍ന്നത്.
ശ്രീജിത്തിനെ കൂടാതെ കേളോത്ത് പവിത്രന്റെ മകന്‍ കേളോത്ത് ബാലന്‍, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച വസന്തയും എന്നിവരും ബി.ജെ.പി അംഗങ്ങളായി.
മകന്‍ ഒരിക്കലും സി.പി.എമ്മില്‍ ചേര്‍ന്നിട്ടില്ലെന്ന് ഒ.കെ വാസു മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം പാര്‍ട്ടി മാറിയപ്പോള്‍ ശ്രീജിത്ത് വിദേശത്ത് ആയിരുന്നു. മകന്റെ സുഹൃത്തുക്കള്‍ ആര്‍.എസ്.എസുകാരാണ്. അംഗത്വമില്ലാത്ത ആള്‍ എങ്ങനെ സി.പി.എം പ്രവര്‍ത്തകനാകും. കുടുംബ കലഹം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഒ.കെ വാസു ആരോപിച്ചു.
ബി.ജെ.പിയുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒ.കെ വാസുവും കെ. അശോകനും അടക്കമുള്ളവര്‍ സി.പി.എമ്മില്‍ ചേര്‍ന്നത്.