സമരത്തില്‍ നിന്ന് പിന്മാറിയ വയല്‍ക്കിളികളുടെ തീരുമാനം സ്വാഗതം ചെയ്യുന്നു: പി ജയരാജന്‍

jayarajan

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് പിന്മാറാനുള്ള വയല്‍ക്കിളികളുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. വയല്‍ക്കിളികള്‍ നടത്തിയ സമരക്കാരെ കുറ്റപ്പെടുത്തുന്നില്ല. സ്വന്തം ഭൂമി വിട്ടുനല്‍ക്കേണ്ടിവരുമ്പോള്‍ ആര്‍ക്കായാലും വിഷമമുണ്ടാകുമെന്ന് പി ജയരാജന്‍ പ്രതികരിച്ചു.

ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നത്. സമരരംഗത്തുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറി.

അതേസമയം ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ പറയുന്നു.ദേശീയതലത്തിലും ഏറെ ശ്രദ്ധയാകര്‍ഷിച്ച കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിനു സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Top