കൊച്ചി : കായലില്‍ ചാടിയ സിപിഐഎം നേതാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണമാലി തീരത്ത് നിന്നാണ് എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷമാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്.
കൃഷ്ണന്‍ ഈ മാസം 12നായിരുന്നു ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ ഫെറി ബോട്ടില്‍ നിന്ന് കായലിലേക്ക് ചാടിയത്. ബോട്ടില്‍ ആദ്യം വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്കു പോയ കൃഷ്ണന്‍ മറ്റൊരു ബോട്ടില്‍ വൈപ്പിനിലേക്കു മടങ്ങുമ്പോഴാണു കായലിലേക്കു ചാടിയത്. യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നപ്പോള്‍ കൃഷ്ണന്റെ നേതൃത്വത്തിലെ സിപിഐഎം ഭരണസമിതിക്കു പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു.