തോമസ് ചാണ്ടിയുടെ അപ്പീലിനെതിരെ സിപിഐ നേതാവിന്റെ തടസ്സ ഹര്‍ജി

thomas chandy

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ തോമസ് ചാണ്ടി സമര്‍പ്പിച്ച അപ്പീലിനെതിരെ തടസ്സ ഹര്‍ജി.

സിപിഐ കര്‍ഷക സംഘടനാ നേതാവ് ടി.എന്‍ മുകുന്ദനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തോമസ് ചാണ്ടിക്കെതിരെ ഹര്‍ജി നല്‍കിയത് സിപിഐ നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നും സൂചനയുണ്ട്.

സുപ്രീംകോടതിയിലെ അഭിഭാഷകര്‍ സിപിഎം നോമിനികളായതിനാല്‍ സിപിഐയ്ക്ക് ആശങ്കയുണ്ടെന്നും ആക്ഷേപമുണ്ട്‌.

മുകുന്ദനെ കേസില്‍ കക്ഷി ചേര്‍ക്കുന്നതില്‍ സര്‍ക്കാരും തോമസ് ചാണ്ടിയും എതിര്‍ത്തേക്കും.

Top