തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്.
ഡിജിപി ഓഫീസിന് മുന്നിലെ സംഘര്‍ഷം ആസൂത്രിതമാണ്.
സംഘര്‍ഷം യാദൃശ്ചികമല്ല. ബി ജെ പി , കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് ചുക്കാന്‍ പിടിച്ചു. പൊലീസ് പെരുമാറിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായിട്ടാണെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
ഡി ജി പിയെ കാണാന്‍ അനുമതി ലഭിച്ചിട്ടും ജിഷ്ണുവിന്റെ ബന്ധുക്കള്‍ സന്നദ്ധരായില്ല. കൂടെയുണ്ടായിരുന്ന ചിലര്‍ പ്രകോപനം സൃഷ്ടിച്ചു.
മര്‍ദനമേറ്റതായ മഹിജയുടെ പരാതി നിഷ്പക്ഷമായി അന്വേഷിക്കുമെന്നും ബി ജെ പി , കോണ്‍ഗ്രസ് മുന്നണിയുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും സി പി എം നേതൃത്വം അറിയിച്ചു.