ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി പരാജയം ; ഡിവൈഎഫ്‌ഐ വെള്ളറട

pinarayi vijayan,

തിരുവനന്തപുരം : ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയമാണെന്നും ആഭ്യന്തരം ഒഴിയണമെന്നും അനാവൂര്‍ ലോക്കല്‍ കമ്മിറ്റി. പാര്‍ട്ടി ഭരിക്കുമ്പോഴും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. പൊലീസില്‍നിന്നു പ്രവര്‍ത്തകര്‍ക്കു നീതി ലഭിക്കുന്നില്ല. പൊലീസ് സിപിഎം പ്രവര്‍ത്തകരുടെ വീടുകയറി പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്നും ഡിവൈഎഫ്‌ഐ വെള്ളറട ഏരിയ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം അവഹേളിച്ചെന്ന വിമര്‍ശനവും ചില പ്രതിനിധികള്‍ ഉന്നയിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ കൊലപാതകത്തെ മുന്‍ എസ്എഫ്‌ഐ നേതാവു കൂടിയായ ചിന്ത ജെറോം ഒറ്റപ്പെട്ട സംഭവം എന്നാണ് വിശേഷിപ്പിച്ചത്. അഭിമന്യു എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നു പറയാന്‍പോലും ചിന്ത തയാറായില്ല. ചിന്തയ്ക്ക് അധികാരത്തിന്റെ മത്തുപിടിച്ചിരിക്കുന്നെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

Top