തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അലന്റെ മാതാവടക്കം പാര്‍ട്ടിക്കെതിരെ തിരിഞ്ഞതോടയാണ് ഈ വാദം.
കേരള പൊലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎയെ ഏല്‍പിച്ചതു പ്രതിഷേധാര്‍ഹമാണെന്നു സിപിഎം പറഞ്ഞു. മാത്രമല്ല ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരിക്കെ കൂടിയാലോചന നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പിച്ച കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമാണെന്നും സിപിഎം പറഞ്ഞു. കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടു പോകുമ്പോഴാണു കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎയെ ഏല്‍പിച്ചിരിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.
കേസ് എന്‍ഐഎ ഏറ്റെടുത്ത ഘട്ടത്തില്‍ ഒരു വിശദീകരണത്തിനും സര്‍ക്കാരോ പാര്‍ട്ടിയോ മുതിരാതിരുന്നതിനു ശേഷമാണ് ഈ വൈകിയ ഈ പ്രതിഷേധ പ്രസ്താവന.