തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയ ജി സുധാകരനെതിരെ നടപടിക്ക് സാധ്യത. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. പ്രചാരണത്തില്‍ സുധാകരന് വീഴ്ചയുണ്ടായെന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍.
കുടുംബ യോഗങ്ങള്‍ക്ക് പകരം പൊതുയോഗങ്ങളാക്കി, സ്ഥാനാര്‍ഥിയെ അനുകൂലമായി അവതരിപ്പിച്ചില്ല തുടങ്ങിയ പരാതികളും സുധാകരനെതിരെ ഉയര്‍ന്നിരുന്നു. എളമരം കരീമും, കെ ജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടാണ് സമിതിക്ക് മുന്നിലുള്ളത്.
അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചു. എച്ച്.സലാം തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.