തിരുവനന്തപുരം: സിപിഎമ്മുമായി ധാരണയ്ക്ക് തയാറെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി രംഗത്ത്.
സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോ എന്നാണ് എം.എ ബേബി ചോദിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യവും സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നയങ്ങളെക്കൂടി എതിര്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്നും എം.എ ബേബി വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയധാരണയ്ക്ക് സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും സിപിഎം ആയുധം താഴെ വച്ചാല്‍ കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.
ദേശീയതലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഎമ്മിന് വ്യക്തതയില്ലെന്നും. ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ് പിണറായി ബിജെപിയെ തൊടാത്തതെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.