കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുവാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും എന്നാല്‍ അത് തകര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗില്‍ എല്ലാവരും വര്‍ഗ്ഗീയ നേതാക്കള്‍ ആണെന്ന് താന്‍ പറയില്ല. എന്നാല്‍, വര്‍ഗ്ഗീയത പ്രചരിപ്പിക്കുവാനാണ് ഷാജി ശ്രമിച്ചത്. മത തീവ്രവാദം പ്രചരിപ്പിക്കുന്ന ഒറ്റപ്പെട്ട ചില നേതാക്കള്‍ മുസ്ലീം ലീഗിലുണ്ട്, അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസ് നേതാവ് ഗുജറാത്ത് ഭരിച്ചതു കൊണ്ടാണ് അവിടെ പുരോഗതിയുണ്ടായതെന്ന് പറഞ്ഞ ആളാണ് ഷാജിയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.