കേരളത്തില്‍ സിബിഐയെ നേരിട്ട് വിലക്കാന്‍ സിപിഎം പിബി തീരുമാനം

ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐക്ക് വിലക്കേര്‍പ്പെടുക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനമായി. സിബിഐക്ക് നല്‍കിയ പൊതുസമ്മതം എടുത്ത് കളയാനാണ് തീരുമാനം. കേരളത്തില്‍ സിബിഐയുടെ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പോളിറ്റ് ബ്യൂറോ.

കേന്ദ്ര കമ്മിറ്റിയില്‍ പോലും ഇനിയൊരു വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട നിയമ പരിശോധനകള്‍ സംസ്ഥാനത്ത് നടന്ന് വരികയാണ്. അതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും.

മഹാരാഷ്ട്ര ഛത്തീസ്ഖഡ്,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാളിലും സിബിഐ അന്വേഷണത്തിന് പൊതു സമ്മതം ഇല്ല.

Top