കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണ പരിപാടികളുമായി സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി സിപിഎം പോളിറ്റ് ബ്യൂറോ. വിവേകാനന്ദന്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ജന്മദിനത്തിലും ഗാന്ധിജിയുടെ ചരമ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പിബിയുടെ തീരുമാനം.

പൗരത്വ നിയമ ഭേഗദതി, അസം പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ യുവതയുടെ പോരാട്ടത്തിന് നല്‍കുന്ന പിന്തുണ തുടരും. വര്‍ഗ ബഹുജന സംഘടനകളെ സമര സജ്ജമാകാനും തീരുമാനമായി. പരിപാടികള്‍ക്ക് നാളെ അന്തിമ രൂപം നല്‍കും.

മുഖ്യമന്ത്രി പിണറായി നാളെ രാവിലെ കേരളത്തിലേക്ക് മടങ്ങുന്നതിനാല്‍ രണ്ടാം ദിവസം പങ്കെടുക്കില്ല. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷേ ഘോഷ് നാളെ രാവിലെ ഡല്‍ഹിയിലെ എകെജി ഭവനിലെത്തി പോളിറ്റ് ബ്യൂറോ അംഗങ്ങളെ കാണും.

Top