തിരുവനന്തപുരം: പി.കെ ശശിക്കെതിരായ നടപടി സ്വീകരിച്ചെന്ന് സീതാറാം യെച്ചൂരി. ആറു മാസത്തെ ശിക്ഷ ചെറിയ ശിക്ഷയല്ലെന്നും സസ്‌പെന്‍ഷന്‍ കഴിഞ്ഞാലും പഴയ പദവികള്‍ കിട്ടണമെന്നില്ലെന്നും വലിയ ശിക്ഷ തന്നെയാണ് പി.കെ ശശിയ്ക്ക് കിട്ടിയതെന്നും എന്നാല്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
പി.കെ ശശിയ്‌ക്കെതിരായ നടപടി സിപിഎം കേന്ദ്ര കമ്മറ്റി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ശശിയെ 6 മാസം സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന കമ്മറ്റിയുടെ നടപടിയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, പെണ്‍ക്കുട്ടിയുടെ പരാതി കേന്ദ്ര കമ്മറ്റിയില്‍ വെച്ചെങ്കിലും പരാതി പുന:പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നില്ല. തുടര്‍ന്ന് ഈ ആവശ്യം കേന്ദ്ര കമ്മറ്റി തള്ളി. പി.കെ ശശിക്കെതിരെയുള്ള പരാതി പുന:പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് പരാതിക്കാരി വീണ്ടും രംഗത്തെത്തുകയായിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലായിരുന്നു നീക്കം. ഇത് സംബന്ധിച്ചായിരുന്നു പെണ്‍ക്കുട്ടി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.