cpm – police arrest

തിരുവനന്തപുരം: കാട്ടായിക്കോണം സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ടു സിപിഎം പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. പോത്തന്‍കോട് പോലീസാണ് ഇവരെ പിടികൂടിയത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ അമല്‍കൃഷ്ണയുടെ നില ഗുരുതരമായി തുടരുകയാണ്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അമലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് കാട്ടായിക്കോണത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.

Top