ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നടപടി വേണമെന്ന് പിബി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ വിഭജനം കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും കുട്ടികളിലെ പോഷകാഹാര പ്രശ്‌നങ്ങളും വര്‍ധിപ്പിക്കുമെന്നും പൊളിറ്റ് ബ്യൂറോ പറയുന്നു.
ഒന്നര വര്‍ഷത്തോളമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. 22 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് അവസരമുളളതെന്ന് പൊളിറ്റ് ബ്യൂറോ പറയുന്നു. അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൊവിഡ് മുന്നണി പോരാളികളെ പോലെ പരിഗണിച്ച് വാക്‌സിന്‍ നല്‍കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.