പൗരത്വ വിഷയം; കേരളം ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ യോജിച്ച പ്രക്ഷോഭം തുടരാന്‍ സിപിഎം

പൗരത്വ വിഷയത്തില്‍ ദേശീയ തലത്തില്‍ യോജിച്ച പ്രക്ഷോഭം തുടരാന്‍ സിപിഎം. ത്രിപുരയിലും, കേരളത്തിലും ബംഗാളിലും യോജിച്ച പ്രക്ഷോഭം തുടരും. തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം.

അതേസമയം , പൗരത്വ പ്രശ്‌നത്തില്‍ വീടുകള്‍ കയറി പ്രചരണം നടത്താന്‍ സിപിഎം തയ്യാറെടുക്കുന്നു. പൗരത്വ രജിസ്റ്ററിലേയും ജനസംഖ്യാ രജിസ്റ്ററിലേയും പ്രശ്‌നങ്ങള്‍ വിശദീകരിക്കും. എന്‍പിആറുമായി ജനങ്ങള്‍ സഹകരിക്കരുതെന്ന് സിപിഎം നിര്‍ദേശിച്ചു.

Top