തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായ ബന്ധപ്പെട്ട് പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപി സമരത്തിന് പിന്തുണയറിയിച്ച് കൊച്ചു മകന് പോയതിനെതിരെ സിപിഎം നേതാവ് എം.എം.ലോറന്‍സ് രംഗത്ത്.
എംഎം ലോറന്‍സിന്റെ കൊച്ചു മകന് മിലന് ലോറന്‍സ് ഇമ്മാനുവലാണ് ഡിജിപി ഓഫീസിന് മുന്നിലെ പരിപാടിയില്‍ പങ്കെടുത്തത്. കൊച്ചുമകന് മിലന് ഇമ്മാനുവല്‍ ലോറന്‍സിന്റെയും മിലനെ സമരമുഖത്തേക്ക് പറഞ്ഞയച്ച മാതാപിതാക്കളുടെയും നിലപാട് തെറ്റാണെന്നാണ് ലാറന്‍സ് പറഞ്ഞത്.
ബിജെപിയുടെ സമരത്തിന് പിന്തുണ നല്‍കാനെത്തിയതാണെന്ന് മിലന് പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷന്‍
അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയാണ് ഇന്ന് ഡിജിപി ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തുന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസം വൈകിട്ട് 4 വരെയാണ്.