സിപിഎമ്മിനെതിരെ ആരോപണവുമായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം

sanal

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ച് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം രംഗത്ത്.

സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കുവാന്‍ സിപിഎം ആവശ്യപ്പെട്ടെന്നാണ് സനലിന്റെ കുടുംബം പറയുന്നത്. സമരം നിര്‍ത്തുന്ന കാര്യം വാര്‍ത്താസമ്മേളനം വിളിച്ച് പറയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിക്കുന്നു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്. സമരം നിര്‍ത്തിയാല്‍ നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്നും ഇവര്‍ പറഞ്ഞെന്നാണ് ആരോപണം.

Top