ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

akg-centre-new

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശലംഘനം നടത്തിയെന്നും റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി വിലയിരുത്തിത്.

കുടുംബം നിയമനടപടി സ്വീകരിക്കുമെന്നും എന്നാല്‍ കേസില്‍ ഇടപെടില്ലെന്നും സിപിഎം അറിയിച്ചു. രാഷ്ട്രീയ താത്പര്യത്തോടെയുള്ള ഇത്തരം നടപടികളെ തുറന്ന് കാണിക്കുന്ന പ്രചാരണങ്ങള്‍ നടത്താനും സിപിഎം തീരുമാനിച്ചു.

Top