തിരുവനന്തപുരം: സര്‍ക്കാരിനെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് സിപിഎം സെക്രട്ടറിയേറ്റ്.
സര്‍ക്കാരിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയരുന്നില്ല. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
പല വകുപ്പുകളുടെയും പ്രവര്‍ത്തനം മോശമാണെന്നും പല വകുപ്പുകളും വിവാദങ്ങള്‍ക്കു പിന്നാലെ പോകുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.
ഭരണംമാറിയത് പല പൊലീസ് ഓഫീസര്‍മാരും അറിഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.