തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് എകെജി സെന്ററില്‍ ചേരും. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളാണ് മുഖ്യ ചര്‍ച്ചാ വിഷയം.
ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് പുതിയ ചുമതലകള്‍ തീരുമാനിക്കും. നിലവില്‍ വൈക്കം വിശ്വനാണ് ചുമതല നല്‍കിയിരിക്കുന്നത്. പുതിയ സംഘടനാ രേഖയിന്മേല്‍ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്നതിന്റെ അവലോകനവും സെക്രട്ടേറിയറ്റ് അംഗങ്ങള്‍ നടത്തും.