തിരുവനന്തപുരം: സിപിഐഎം സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗിനെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് ലീഗാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയതോടെയാണ് കേരളത്തില്‍ കള്ളപ്രചാരണം ആഞ്ഞടിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മുസ്ലിം ലീഗ് അനാവശ്യമായി എന്ത് നേടിയെന്നാണ് പറയുന്നത്. കള്ള പ്രചാരണങ്ങളിലൂടെ സാമുദായിക ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്‍പത് ശതമാനം ചര്‍ച്ചകള്‍ പിന്നിട്ടു. ഘടകകക്ഷികളുമായി സൗഹൃദപരമായ ചര്‍ച്ചയാണ് മുന്നോട്ടുപോകുന്നത്. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.