ബിജെപി അനുകൂല പരാമര്‍ശം; കാരാട്ടിനോട് വിശദീകരണം തേടി സിപിഎം

prakash karat

കൊല്‍ക്കത്ത: ബിജെപി അനുകൂല പരാമര്‍ശം നടത്തിയ പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി. ബംഗാളില്‍ നിലവിലുള്ളതിനേക്കാള്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചേക്കാം. എന്നാല്‍ അമിത് ഷാ പറയുന്നതുപോലെ 23 സീറ്റ് ലഭിക്കാന്‍ പോകുന്നില്ല എന്നാണ് കാരാട്ട് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

കാരാട്ടിന്റെ പരാമര്‍ശത്തിനെതിരെ ബംഗാള്‍ സിപിഎം ഘടകം രംഗത്ത് വന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബംഗാള്‍ ഘടകം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാരാട്ടില്‍ നിന്ന് പാര്‍ട്ടി വശദീകരണം തേടിയത്.

സംഭവത്തിന് ശേഷം ബംഗാളില്‍ പ്രചാരണത്തിനെത്തിയ പ്രകാശ് കാരാട്ടിനോട് നേരിട്ട് ഇക്കാര്യം ചോദിച്ചിരുന്നതായി സുര്‍ജ്യകാന്ത് മിശ്ര പറയുന്നു. ബംഗാളില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സിപിഎം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും സുര്‍ജ്യകാന്ത് മിശ്ര കൂട്ടിച്ചേര്‍ത്തു.

Top