കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം ; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ വിമര്‍ശനം.

സിപിഎം സംസ്ഥാന സമിതിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കടകംപള്ളിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

കടകംപള്ളിയുടെ നടപടിക്ക് പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനം ഉയര്‍ത്തിയെന്നും പരാമര്‍ശം ഉണ്ടായി.

എന്നാല്‍, കടകംപള്ളിക്കെതിരെ നടപടി എടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനിച്ചു.

മന്ത്രിയുടെ വിശദീകരണം സംസ്ഥാന സമിതി അംഗീകരിച്ചു. ഇത്തരം വീഴ്ചകള്‍ ഇനി ഉണ്ടാകരുതെന്നും സമിതി നിര്‍ദേശിച്ചു.

Top