തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ നിയമസഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. അമ്പലപ്പുഴയിലെ വീഴ്ചകള്‍ സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടതോടെ തുടര്‍ നടപടികള്‍ എന്താകും എന്നതാണ് നിര്‍ണായകം.
ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി.സുധാകരനെതിരെ വിമര്‍ശനമുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പാല കല്‍പറ്റ തോല്‍വിയും പാര്‍ട്ടി വോട്ട് ചോര്‍ച്ചയും ഗൗരവതരമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. കുണ്ടറ തൃപ്പുണ്ണിത്തുറ തോല്‍വികളും വിജയിച്ച സീറ്റുകളില്‍ ഉയര്‍ന്ന പരാതികളും യോഗത്തില്‍ ചര്‍ച്ചയാകും. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിട്ടില്ല.
വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.