തൃശ്ശൂര്‍: പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സി പി എം സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചു. നിലവിലെ സമിതിയില്‍ നിന്ന് ഒൻപത് പേരെ ഒഴിവാക്കുകയും സമിതിയിലെ അംഗങ്ങളുടെ എണ്ണം 87 ആയി നിലനിര്‍ത്തുകയും ചെയ്തു.
വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പുതുമുഖങ്ങളെയാണ് പുതിയ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിവൈഎഫ്‌ഐ നേതാക്കളായ പി.പി മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍, സി എച്ച് കുഞ്ഞമ്പു എന്നിവരെയും സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോപി കോട്ടമുറിക്കല്‍ കമ്മറ്റിയില്‍ തിരികെയെത്തി.