തൃശൂര്‍: തൃശൂരില്‍ നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിനായുള്ള സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍ എം.എല്‍.എ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തിയഞ്ച് വരെയാണ് സമ്മേളനം.
രാജ്യത്തെ തമ്മിലടിപ്പിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പടപൊരുതാന്‍ കേരളത്തിനാകുന്നത് ഇടതുപക്ഷ മനസ്സുകൊണ്ട് മാത്രമാണെന്ന് ഇ.പി ജ.രാജന്‍ പറഞ്ഞു
സമ്മേളനത്തിനായി തയ്യാറാക്കിയ ലോഗോ കഥാകൃത്ത് വൈശാഖന്‍ പ്രകാശനം ചെയ്തു.പൂര്‍ണമായും ഹരിത നയം പാലിച്ച് നടത്തുന്ന സംസ്ഥാന സമ്മേളനത്തിനായി അലങ്കാരങ്ങളും കൊടി തോരണങ്ങളും തുണിയിലും ചണത്തിലുമാണ് തയാറാക്കുന്നത്.