സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതികളുടെ പ്രാദേശികതല പ്രചാരണമാണ് മുഖ്യ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റടക്കം പ്രധാന പ്രചാരണായുധമാക്കുകയാണ് സിപിഎം.

സെക്രട്ടേറിയറ്റ് തീപിടിത്തം ലൈഫ് തുടര്‍ വിവാദങ്ങള്‍, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം തുടങ്ങിയവയും ചര്‍ച്ചയാകും. ബിനീഷ് കൊടിയേരിക്കെതിരെ പുതിയ ആരോപണങ്ങള്‍ കൂടി ശക്തമാകുമ്പോഴാണ് കോടിയേരിയുടെ നേതൃത്വത്തില്‍ സിപിഎം നേതൃയോഗം ചേരുന്നത്.

Top