തിരുവനന്തപുരം: താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും നിര്‍മാതാവുമായ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് അമ്മ പിരിച്ചുവിടണമെന്ന് കാനം പറഞ്ഞത്.
അമ്മയും ഫെഫ്കയുമാണ് സിനിമാ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താര സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.