യു.ഡി.എഫില്‍ ആത്മബന്ധമില്ല; ‘സഖാവ്’ എന്ന വിളിയില്‍ സന്തോഷിക്കുന്നുവെന്ന് വീരേന്ദ്രകുമാര്‍

veerendrakumar

തൃശൂര്‍: യു.ഡി.എഫില്‍ ആത്മബന്ധമെന്ന ഒന്നില്ലെന്നും ഇടതു മുന്നണിയില്‍ എത്തി ‘സഖാവ്’ എന്നു വിളിക്കാന്‍ കഴിഞ്ഞതില്‍ ആത്മാര്‍ഥമായി സന്തോഷിക്കുന്നുവെന്നും ജനതാദള്‍ ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍. സി.പി.എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘നവലിബറല്‍ നയങ്ങളുടെ കാല്‍നൂറ്റാണ്ട്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറേ കാലമായി ഞങ്ങള്‍ യുഡിഎഫിലായിരുന്നു എന്നാല്‍ ഇപ്പോള്‍ എല്‍ഡി എഫിലാണ്. മുന്നണിയില്‍ ഒരു സ്ഥാനവും വേണ്ടെന്നും ജയിലില്‍ കിടന്നവരുമൊന്നിച്ച് വീണ്ടും ഒത്തുചേരാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘സഖാവ് ‘എന്നു വിളിക്കുമ്പോള്‍ തന്നെ ഒരു ആത്മബന്ധം തോന്നുന്നുവെന്നും, സ്വന്തം കുടുംബത്തില്‍ എത്തിയതുപോലെ തോന്നുന്നുവെന്നും അദ്ദേഹം പരഞ്ഞു. അതേസമയം, യുഡിഎഫിലായിരുന്നപ്പോള്‍ ഇത്തരം ഒരു അനുഭവം ലഭിച്ചിരുന്നില്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

Top