കണ്ണൂര്‍: കീഴാറ്റൂരിലെ സമരക്കാരെ പ്രതിരോധിക്കാന്‍ സിപിഎമ്മും സമരത്തിന് ഒരുങ്ങുന്നു. ശനിയാഴ്ച തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം നടത്തും. എം വി ഗോവിന്ദന്‍ ആയിരിക്കും സിപിഐഎം റാലി നയിക്കുക.
കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതി രൂപീകരിച്ച് സമരപ്പന്തല്‍ കെട്ടുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. കീഴാറ്റൂര്‍ കാവല്‍പ്പുര എന്ന പേരിലായിരിക്കും സമരം.