മലപ്പുറത്ത് എസ്.ഡി.പി.ഐ പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ച് സി.പി.എം

മലപ്പുറം: മലപ്പുറം പറപ്പൂര്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സി.പി.എം ഭരണത്തിലേറി.

അഞ്ച് കോണ്‍ഗ്രസ് വിമതന്മാരും സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു.

ഇതിനെ തുടര്‍ന്ന് സി.പി.എമ്മിന്റെ കാലടി ബഷീറിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ പരസ്പരം സംഘര്‍ഷം പതിവായ സാഹചര്യത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചത് പുതിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയേക്കാം.

Top