മൂന്നാംമുന്നണി രൂപവത്കരിക്കാന്‍ സിപിഎം മുന്‍കൈ എടുക്കില്ലെന്ന് പ്രകാശ് കാരാട്ട്

PRAKAS KARATT

കുവൈത്ത് സിറ്റി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ മൂന്നാംമുന്നണി രൂപവത്കരിക്കാന്‍ സിപിഎം മുന്‍കൈ എടുക്കില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

സംസ്ഥാനതലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരായ പ്രാദേശിക കക്ഷികളുടെ സഖ്യം രൂപവത്കരിക്കാനാണ് ശ്രമിക്കുക. ബിജെപി ശക്തികേന്ദ്രങ്ങളില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ല. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ശക്തിയില്ലന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ദേശീയതലത്തില്‍ ബിജെപിയുടെ പ്രധാന എതിരാളി കോണ്‍ഗ്രസ് ആണ്. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനെ പിന്തുണക്കണോ എന്നത് അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നും കാരാട്ട് വ്യക്തമാക്കി.

Top