തിരുവനന്തപുരം : ഇടതുമുന്നണി യോഗത്തില്‍ സിപിഐക്കെതിരെ വിമര്‍ശനവുമായി സിപിഎം രംഗത്ത്.
മന്ത്രിസഭാ ബഹിഷ്കരണം മുന്നണി മര്യാദ ലംഘനമെന്നതടക്കം കടുത്ത വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് വിമര്‍ശനം ഉന്നയിച്ചത്.
മറ്റ് ഘടകകക്ഷികളും സിപിഐഎമ്മിന്റെ അഭിപ്രായത്തെ പിന്തുണച്ചു.
അതേസമയം വിഷയത്തില്‍ സിപിഐ നിലപാട് വിശദീകരിച്ചു. പാര്‍ട്ടി നിലപാട് അനുസരിച്ചാണ് വിട്ടുനിന്നത്.
തോമസ് ചാണ്ടിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നും സിപിഐ അറിയിച്ചു.
ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണം. സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് ഏറെ വിവാദങ്ങള്‍ക്കും പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിക്കും ഇടയാക്കിയിരുന്നു