തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് സിപിഎം ഇന്ന് മറുപടി നല്‍കും. രാവിലെ 11മണിക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ സിപിഐ ഉന്നയിച്ച എല്ലാ വിമര്‍ശനങ്ങള്‍ക്കും കോടിയേരി മറുപടി ഇന്ന് നല്‍കിയേക്കും.
സിപിഐ നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കണമെന്നാണ് സിപിഎം നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായം.
വിമര്‍ശനങ്ങള്‍ സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞതുകൊണ്ട് എല്ലാത്തിനുമുള്ള മറുപടി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പരസ്യമായി പറയട്ടെ എന്ന തീരുമാനം പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ രാവിലെ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.