പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണത്തിന്റെ ‘കരുത്തിൽ’ തൃണമൂൽ കോൺഗ്രസ്സ് വൻ വിജയം നേടിയെങ്കിലും, തൃണമൂലിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്തി സി.പി.എമ്മും കോൺഗ്രസ്സും. തൃണമൂല്‍ 42,097 സീറ്റുകളിലാണ് വിജയിച്ചിരിക്കുന്നത്. ബി.ജെ.പി 9,223 സീറ്റുകളിൽ വിജയിച്ചപ്പോൾ , സി.പി.എം 3,021 സീറ്റുകളിലും അട്ടിമറി വിജയം നേടിയിട്ടുണ്ട്. ഇടതുപക്ഷവുമായി ധാരണയില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് 2,430 സീറ്റുകളിലാണ് വിജയിച്ചിരിക്കുന്നത്. അയ്യായിരത്തിന് പുറത്ത് സീറ്റുകൾ ഈ സഖ്യം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഇതുവരെ ഒരു നഗരസഭാ ഭരണവും പിടിക്കാന്‍ കഴിഞ്ഞിട്ടില്ലങ്കിലും, സി.പി.എം ഒരു നഗരസഭാ ഭരണവും പിടിച്ചെടുത്തിട്ടുണ്ട്. മമതയ്ക്ക് മുന്നിൽ എതിർപ്പുകളും ശക്തമാകും. ( വീഡിയോ കാണുക)