CPM Worker Killed

crime

കൂത്തുപറമ്പ്: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാല്‍ മോഹനനെ വെട്ടിക്കൊന്ന കേസില്‍ കണ്ടാലറിയാവുന്ന എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.

പാര്‍ട്ടി വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ മോഹനന്‍ വാളാങ്കിച്ചാലില്‍ കള്ളുഷാപ്പ് ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തര മണിയോടെ ഷാപ്പില്‍ കയറിയായിരുന്നു മുഖംമൂടി സംഘം മോഹനനെ വെട്ടിക്കൊന്നത്.

മോഹനനൊപ്പം ഉണ്ടായിരുന്ന കുന്നിരിക്കയിലെ അശോകനും പരിക്കേറ്റു. ഇയാള്‍ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

മോഹനനന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലില്‍ വാഹനങ്ങളെ ഒഴിവാക്കിയെങ്കിലും കൂത്തുപറമ്പ് മേഖലയില്‍ ഏറെക്കുറെ എല്ലാം നിശ്ചലമാണ്.

ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.

Top