തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ കടപ്പുറം ചെമ്പന്‍വീട്ടില്‍ ശശികുമാര്‍ (44) ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ മരിച്ചത്.
ഞായറാഴ്ച രാത്രി 12 മണിയോടെ ഏങ്ങണ്ടിയൂരിനടുത്ത് പൊക്കുളങ്ങര പാലത്തിന് സമീപത്തുവെച്ചാണ് ശശി കുമാറിനെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി വെട്ടിയത്. ബൈക്കില്‍ എടവിലങ്ങിലെ വീട്ടിലേക്ക് പോകുകയായിരുന്നു ശശി കുമാര്‍. ആക്രമണത്തില്‍ തകര്‍ന്ന ശശി കുമാറിന്റെ കാല്‍ മുറിച്ചുമാറ്റിയിരുന്നു.
കേസില്‍ ആറ് പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം സംഭവ ദിവസം തന്നെ ആരോപിച്ചിരുന്നു.