തൃശൂര്‍ : തൃശൂര്‍ കടങ്ങോട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കടങ്ങോട് സ്വദേശികളായ പ്രജോദ്, സത്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രജോദിന് തലയ്ക്കും സത്യന് കാലിനുമാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനിരയായി പരിക്കേറ്റുകിടന്ന പ്രജോദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാന്‍ എത്തിയ ഓട്ടോറിക്ഷ തല്ലിതകര്‍ക്കുകയും, അതിലുണ്ടായിരുന്ന സത്യനെ വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.