ആലപ്പുഴ : അരൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യാന്‍ സി.പി.എം ആലപ്പുഴ ജില്ലാ യോഗങ്ങള്‍ നവംബറില്‍ ചേരും.
നവംബര്‍ ആദ്യവാരം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരാണ് സി.പി.എം ആലോചന. ശേഷം തോല്‍വി സംബന്ധിച്ച് അരൂര്‍ മണ്ഡലം കമ്മിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും.
ജില്ലാ കമ്മിറ്റി പ്രത്യേക അന്വേഷണം നടത്തണോയെന്ന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനിക്കും. ജില്ലാതല ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടേ സംസ്ഥാനതല അന്വേഷണ കമ്മീഷന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു.
പരാജയത്തിന്റെ പേരില്‍ ജി സുധാകരന്‍ വിഭാഗവും ഔദ്യോഗിക വിഭാഗവും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് യോഗം എത്രയും വേഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.