തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്ക് ഉചിതമായ പാര്‍ട്ടിഘടകം നല്‍കേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പി.കെ ശശിയെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം. 42 അംഗ ജില്ലാ കമ്മിറ്റിയില്‍ പതിനാലുപേര്‍ മാത്രമാണ് പി.കെ ശശിയുടെ മടങ്ങിവരവിനെ എതിര്‍ത്തെന്നാണ് വിവരം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായശേഷം തീരുമാനമെടുക്കുമെന്നും തിരിച്ചെടുക്കുമ്പോള്‍ അതത് ഘടകത്തോട് അഭിപ്രായം ചോദിക്കുന്നത് സ്വാഭാവികമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ലൈംഗിക പീഡന പരാതിയിൽ പി കെ ശശിയുടെ സസ്പെൻഷൻ കാലാവധി ഇക്കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. എന്നാൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിരുന്നില്ല.
ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.