കാസര്‍ഗോഡ്: മതേതരകക്ഷികളുടെ പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലെത്തുന്നത് തടഞ്ഞ സി.പി.എം നിലപാട് വലിയ തെറ്റും ചരിത്രപരമായ വിഢിത്തരവുമെന്ന് പ്രമുഖ സാമൂഹികപ്രവര്‍ത്തകയും ഇടതുസഹയാത്രികയുമായ ശബ്‌നം ഹാഷ്മി.
ഫാസിസത്തിനെതിരെ സാംസ്‌ക്കാരിക പ്രതിരോധവുമായി സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കലാജാഥ മഞ്ചേശ്വരം ഉപ്പളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശബ്‌നം.
നരേന്ദ്രമോദിഅമിത് ഷാ കൂട്ടുകെട്ടിന്റെ ഫാസിസ്റ്റ് ഭരണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവുമടക്കമുള്ള മതേതരകക്ഷികളുടെ കൂട്ടായ്മവേണം. രാജ്യസഭയില്‍ യെച്ചൂരിയുടെ സാന്നിധ്യം ഫാസിസ്റ്റുകള്‍ക്ക് ശക്തമായ വെല്ലുവിളിയാവുമായിരുന്നു.
നേരത്തെ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അതിന് അനുമതി നല്‍കാാന്‍ തയ്യാറാകാതിരുന്ന സി.പി.എം വലിയ മണ്ടത്തരമാണ് ചെയ്തത്. ജ്യോതിബസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇടത് മതേതര ചിന്തകള്‍ക്ക് ശക്തമായ വേരോട്ടവും സ്വാധീനവും ലഭിക്കുമായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയെയും ആശയസംവാദത്തെയും നിഷ്‌കാസനം ചെയ്യുന്ന അപകടകരമായ ഫാസിസം ഇന്ത്യയില്‍ ഉദയം ചെയ്തിരിക്കുകയാണ്. രാജഭക്തിയുടെ പേരില്‍ ജനങ്ങള്‍ കൊലചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രാദേശികമോ, സംസ്ഥാനതലോ ഉള്ള രാഷ്ട്രീയം നോക്കി സി.പി.എം അടക്കമുള്ള ഇടതുകക്ഷികള്‍ മതേതരകക്ഷികളുടെ കൂട്ടായ്മക്ക് എതിരു നില്‍ക്കരുതെന്നും ശബ്‌നം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പ്രക്ഷോഭയാത്രയുടെ മുന്നോടിയാണ് കലാാജാഥ ആരംഭിച്ചിരിക്കുന്നത്. ജാഥാ ക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത്, വി.ഡി സതീശന്‍ എം.എല്‍.എ, പലോട് രവി എന്നിവര്‍ പ്രസംഗിച്ചു