ന്യൂഡല്‍ഹി:ബംഗാളില്‍ നടക്കുന്നത് അഴിമതി മറയ്ക്കാനുളള മമതയുടെയും ബിജെപിയുടെയും നാടകമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള അഴിമതി കേസുകള്‍ വര്‍ഷങ്ങളായി നിലനിൽക്കുന്നതാണ്.മോദി സര്‍ക്കാര്‍ ഈ അഴിമതിക്കെതിരെ നിശബ്ദത പാലിച്ചത് തട്ടിപ്പിന്റെ സൂത്രധാരനായ പ്രമുഖ നേതാവ് ഇപ്പോള്‍ ബിജെപിയിലായതുകൊണ്ടാണെന്നും യെച്ചൂരി ആരോപിച്ചു.
Corruption cases against TMC govt in chit fund scam have been public for years but Modi govt chose to stay quiet as top mastermind of the scam joined BJP. It does a drama to act now, after 5 years, and TMC leadership responds by staging a drama to protect its corrupt. (1/2)
— Sitaram Yechury (@SitaramYechury) February 3, 2019
‘അഞ്ച് വര്‍ഷം അനങ്ങാതിരുന്ന ബിജെപിയും ടിഎംസിയും ഇപ്പോള്‍ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം അഴിമതി മൂടിവെക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
This drama in Kolkata by BJP and TMC is not a fight for any principle but only to save their corrupt and hide their corruption. CPI(M) has fought both these undemocratic, corrupt, communal and dictatorial regimes in the Centre and the state and will continue to do so. (2/2) https://t.co/m2vvHMYtEp
— Sitaram Yechury (@SitaramYechury) February 3, 2019
യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ നാടകം ഇരുവരും നടത്തുന്നത് അവരുടെ അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്. എന്തെങ്കിലും തത്വാധിഷ്ഠിത നിലപാടുകളുടെ പേരിലുള്ള പോരാട്ടമൊന്നും അല്ല ഇത്. സി.പിഎം രണ്ടുകക്ഷികളുടേയും ജനാധിപത്യവിരുദ്ധ നടപടിയ്ക്കും അഴിമതിയ്ക്കും വര്‍ഗീയതയ്ക്കും ഏകാധിപത്യഭരണത്തിനുമെതിരെ പോരാടുകയാണ്. അത് ഇനിയും തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി.