തിരുവനന്തപുരം:സമരം ചെയ്യുന്ന സിപിഒ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുമായി ഉദ്യോഗസ്ഥരുടെ ചര്‍ച്ച പൂര്‍ത്തിയായി. സര്‍ക്കാരില്‍ നിന്നു രേഖാമൂലം ഉറപ്പു കിട്ടുന്നതുവരെ സമാധാനപരമായി സമരം തുടരുമെന്ന് ചര്‍ച്ചയ്ക്കുശേഷം ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ചര്‍ച്ച നടത്തുന്നത്.
വേണ്ടപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. നല്ല രീതിയിലാണ് ചര്‍ച്ച നടന്നതെന്നും അവര്‍ വ്യക്തമാക്കി.