cr chaudari visit munnar encroachment area

മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ആരു നടത്തിയാലും നടപടി വേണമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷ സഹമന്ത്രി ഡോ.സി ആര്‍ ചൗധരി.

പ്രധാന മന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും മൂന്നാര്‍ കയ്യേറ്റ വിവരങ്ങള്‍ അറിയിക്കും. സംസ്ഥാനസര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്തിരപുരം, പള്ളിവാസല്‍, ഇക്കാനഗര്‍ എന്നീ സ്ഥലങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്.

മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രി മൂന്നാറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

Top