കാറുകളിലും എസ്‌യുവികളിലും ഉപയോഗിച്ച് വരുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു.
സുരക്ഷയെ മുന്‍നിര്‍ത്തി ക്രാഷ് ഗാര്‍ഡുകള്‍ (ബുള്‍ ബാറുകള്‍) നിരോധിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 പ്രകാരം വാഹനങ്ങളില്‍ അനധികൃത ക്രാഷ് ബാറുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനാണ് മന്ത്രാലയം മുന്നറിയിപ്പ്.
ക്രാഷ് ബാറുകള്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 190, 191 പ്രകാരം അതത് ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുന്നതാണ്.
വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ റോഡ് യാത്രികര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.
അപകടങ്ങളില്‍ വാഹനത്തിന് സാരമായ തകരാറുകള്‍ ഏല്‍ക്കാതിരിക്കാനാണ് പലരും ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നത്.
വാഹനങ്ങളുടെ പരുക്കന്‍ മുഖഭാവത്തിന് വേണ്ടി ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുവരുണ്ട്.
ഫ്രെയിം അല്ലെങ്കില്‍ ചാസിയിലേക്ക് നേരിട്ടാണ് കാര്‍ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിക്കുന്നത്.
ഇടിയുടെ ആഘാതം പൂര്‍ണമായും ഉള്‍ക്കൊണ്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ക്രമ്പിള്‍ സോണുകളുടെ ദൗത്യം. എന്നാല്‍ ക്രാഷ് ഗാര്‍ഡുകളുടെ സാന്നിധ്യം ക്രമ്പിള്‍ സോണുകളെ നിഷ്ഫലമാക്കുന്നു.
വാഹനത്തില്‍ നിന്നും പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ മറ്റ് റോഡ് യാത്രികരുടെ ജീവന് പോലും ഭീഷണിയാണ്.
ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിക്കുമ്പോള്‍ വാഹനത്തിന്റെ ഭാരം ഗണ്യമായി വര്‍ധിക്കും. ഇത് അതത് വാഹനങ്ങളുടെ ഇന്ധനക്ഷമതയെയും മികവിനെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.