ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി

money

ന്യൂഡല്‍ഹി: ജോലിക്കും വിദ്യാഭ്യാസത്തിനും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനുള്ള ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി.

ബുധനാഴ്ചയാണ് ക്രീമിലെയര്‍ പരിധി വര്‍ധിപ്പിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

ഇനി മുതല്‍ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ളവര്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഒ.ബി.സി വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനു വേണ്ടിയാണ് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

നേരത്തെ ഇതിന്റെ പരിധി ആറ് ലക്ഷമായിരുന്നു. 1993-ല്‍ ഒരു ലക്ഷം രൂപയായിരുന്നു ക്രീമിലെയര്‍ പരിധി. പിന്നീട് മൂന്ന് തവണയായി വര്‍ധിപ്പിച്ചാണ് 2013-ല്‍ ആറ് ലക്ഷം വരെ എത്തിയത്. അതാണ് ഇപ്പോള്‍ എട്ടുലക്ഷമാക്കി ഉയര്‍ത്തിയത്.

Top