പുതിയൊരു ചാറ്റിങ്ങ് ആപ്ലിക്കേഷന്‍ വേണോ; നിങ്ങള്‍ക്കും നിര്‍മ്മിക്കാം

ചാറ്റിങ്ങ് ആപ്ലിക്കേഷനുകള്‍ നിരവധിയുണ്ടെങ്കിലും പുതിയതായി കണ്ടെത്തിയാല്‍ നമ്മള്‍ അതും പരീക്ഷിക്കും. ഇനി സ്വന്തമായി നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനും അവസരമുണ്ട്‌.

ആപ്പ്‌സ്‌ഗെയ്‌സര്‍ (appsgeyser) വെബ്‌സൈറ്റ് ആണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ടെലഗ്രാം ആപ്ലിക്കേഷന്‍ അതിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേയ്‌സുമായി ബന്ധപ്പെട്ട വിവരങ്ങളും സോഴ്‌സ് കോഡും സൗജന്യമായി നല്‍കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാണ് ആപ്പ്‌സ് ഗെയ്‌സര്‍ ഇങ്ങനെ ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.

വെബ്‌സൈറ്റ് വഴി സൗജന്യമായി നിങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാം. മെസഞ്ചര്‍ ആപ്ലിക്കേഷന്‍ മാത്രമല്ല, മീഡിയാ പ്ലെയര്‍, വെബ്‌സൈറ്റ്, ബ്രൗസര്‍, മ്യൂസിക് സ്ട്രീമിങ്, മൊബൈല്‍ ടിവി, ബ്ലോഗ് എന്നിവയുടെയെല്ലാം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഈ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ നിര്‍മിക്കാം.

വോയിസ് കോളിങ്, ഫയല്‍ &മീഡിയ ഷെയറിങ്, ഗ്രൂപ്പ് ചാറ്റിങ്, ഇമോജി, സ്‌മൈലി, എന്‍ക്രിപ്ഷന്‍ തുടങ്ങി ടെലിഗ്രാം മെസ്സഞ്ചര്‍ നല്‍കുന്ന എല്ലാ സംവിധാനങ്ങളും ഈ നിങ്ങളുണ്ടാക്കുന്ന ആപ്ലിക്കേഷനില്‍ ലഭ്യമാവും.

ഉപയോക്താവിന്റെ ഇഷ്ടാനുസരണം ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യാനും കഴിയുംവിധമാണ് വെബ്‌സൈറ്റിലെ ആപ്പ് ബില്‍ഡര്‍ തയ്യാറാക്കിയിരിക്കുന്നത്.

മാത്രമല്ല ഇങ്ങനെ നിര്‍മ്മിക്കുന്ന മെസെഞ്ചര്‍ ആപ്ലിക്കേഷന്‍ വിവിധ ആപ്പ് സ്റ്റോറുകളില്‍ പബ്ലിഷ് ചെയ്യാനും സാധിക്കും.

കൂടാതെ ബാനര്‍ പരസ്യങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ പരസ്യങ്ങള്‍ എന്നിവയിലൂടെ ആപ്പ് ഉപയോക്താക്കളിലേക്ക് പരസ്യം എത്തിച്ച് ഇവ ആപ്പ് ഉപഭോക്താക്കളിലേക്കു എത്തിച്ച് പണം ഉണ്ടാക്കുവാനുള്ള സംവിധാനവും ആപ്പ്‌സ്‌ഗെയ്‌സിര്‍ നല്‍കുന്നു.

Top